അബുദാബി: ലോകത്തിലെ ഏറ്റവും വലിയ കുടയുടെ ഗിന്നസ് നേട്ടം ഇനി അബുദാബിക്ക് സ്വന്തം. ചൈനയുടെ 22.90 മീറ്റര്‍ വ്യാസമുള്ള കുടയുടെ റെക്കോര്‍ഡാണ് അബുദാബി തകര്‍ത്തത്. 24.45 മീറ്റര്‍ വ്യാസമുള്ളതാണ് അബുദാബി കോര്‍ണിഷില്‍ നിവര്‍ത്തിയ കുട. അഖ്ദാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേജര്‍ ജനറല്‍ ഡോ. അഹമ്മദ് നാസ്സര്‍ അല്‍ റിസ്സിയാണ് കൂറ്റന്‍ കുട തുറന്നത്. നിരവധി പേരാണ് ലോകത്തിലെ ഏറ്റവും വലിയ കുട കാണാന്‍ കോര്‍ണിഷില്‍ എത്തിയത്.