ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ് വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നു. ചൊവ്വാഴ്ചയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് 83 പ്രകാരമാണ് സ്വത്ത് കണ്ടു കെട്ടുന്നത്.
ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയുടെ കടവുമായി മല്ല്യ വിദേശ രാജ്യത്തേക്ക് കടന്നിരുന്നു. ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും അത് അനുസരിക്കാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 2016ലാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ പേരിലായിരുന്നു മല്ല്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാല്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചു പൂട്ടുകയായിരുന്നു. വായ്പ എടുത്ത തുക തിരികെ ലഭിക്കാതായതോടെ മല്ല്യ പണം വായ്പയെടുത്ത 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്ല്യക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.