ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ഓൺലൈൻ പോളിട്ട് പണി വാങ്ങി കോൺഗ്രസ് . സുഷമക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കാൻ പോസ്റ്റിട്ട കോൺഗ്രസിന് കിട്ടിയത് എട്ടിന്റെ പണി .വോട്ടു ചെയ്തവരിൽ നാലിൽ മൂന്നു പേരും സുഷമയെ അനുകൂലിച്ച് വോട്ടു ചെയ്തതോടെ കോൺഗ്രസ് ഇളിഭ്യരായി.
ഇറാഖിൽ 39 ഇന്ത്യക്കാരെ ഐഎസ് കൊലപ്പെടുത്തിയത് വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ സ്വരാജിന്റെ പരാജയമല്ലേ എന്ന ചോദ്യമായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഓൺലൈൻ പോളായി ഇട്ടത് .വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നപ്പോൾ 76 ശതമാനം പേരും സുഷമയെ അനുകൂലിച്ചു . സുഷമ സ്വരാജ് തന്നെ കോൺഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതോടെ കോൺഗ്രസ് വെട്ടിലാവുകയും ചെയ്തു.
ഇതാദ്യമായല്ല ട്വിറ്ററിൽ പോളിട്ട് കോൺഗ്രസ് പണിവാങ്ങുന്നത് . നീരവ് മോദിക്കെതിരെ മോദി സർക്കാർ നടപടിയെടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും മോദിക്കനുകൂലമായി ആയിരുന്നു ട്വിറ്ററാറ്റികൾ പ്രതികരിച്ചത്.