ചൂതാട്ടത്തിൽ പരാജയപ്പെട്ട് പണം നഷ്ടമായ യുവാവ് പിന്നീട് കളിച്ചത് ഭാര്യയേയും,മക്കളേയും പണയപ്പെടുത്തി.
ബുലാന്ദ്ഷര്‍ സ്വദേശിയായ മുഹ്സിന് ആണ് അമിതമായ ചൂതാട്ട ഭ്രമത്താല്‍ ഭാര്യയേയും മക്കളേയും പണയപ്പെടുത്തിയത്.കളിയിൽ മൊഹ്സിനെ പരാജയപ്പെടുത്തിയയാൾ ഭാര്യയേയും,മക്കളേയും കൂട്ടിക്കൊണ്ടു പോകാൻ വീട്ടിലെത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്.
ചൂതാട്ടത്തിൽ നിങ്ങളെയും,മക്കളെയും പണയം വച്ചിരുന്നുവെന്നും,മൊഹ്സിൻ പരാജയപ്പെട്ടതിനാൽ നിങ്ങൾ ഒപ്പം വരണമെന്നുമാണ് വന്നവർ യുവതിയോട് പറഞ്ഞത്.
കൂടെ പോകാൻ തയ്യാറാകാതിരുന്ന യുവതി നാട്ടുകൂട്ടത്തെ വിവരമറിയിച്ചു.തുടർന്ന് ഒരു കുട്ടിയെ വന്നവർക്കൊപ്പം അയക്കാൻ തീരുമാനിച്ചു.
തുടർന്ന് യുവതി മൊഹ്സിനിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസും ഫയൽ ചെയ്തു.സംഭവത്തില്‍ മൊഹ്സിനടക്കം ആറുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.