Gulf

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ വിദഗ്ദരെ വേണമെന്ന് കുവൈറ്റ്

കുവൈറ്റില്‍ 500 ഡോക്ടര്‍മാരുടേയും 1500 നേഴ്‌സുമാരുടേയും ഒഴിവുണ്ടെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം.

പുതുതായി ആരംഭിക്കുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുകളിലേക്കുമുള്ള ഒഴിവുകൾ ചൂണ്ടിക്കാട്ടി സിവില്‍ സര്‍വ്വീസ് കമ്മീഷന് കുവൈറ്റ് ആരോഗ്യമന്ത്രാലയം പത്രിക സമർപ്പിച്ചു.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം നടപ്പില്‍ വരുത്തില്ല

ഇന്ത്യ, ഫിലിപ്പീന്‍സ് മറ്റ് ഏഷ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുമായി 500 ഡോക്ടര്‍മാർ, 1500 നേഴ്‌സുമാര്‍, റേഡിയോളജി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയവരെ ആവശ്യമുണ്ടെന്ന് പത്രികയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

നിലവില്‍ റിക്രൂട്ട്‌മെന്റിന് അനുമതി കൊടുത്തിരിക്കുന്നതിന് പുറമെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലേക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും വിദേശികളെ ഒഴിവാക്കി സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാനാണ് തീരുമാനം.

ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും തസ്തികകളിലേക്ക് അടുത്ത പത്ത് വര്‍ഷത്തേക്ക് സ്വദേശിവത്ക്കരണം നടപ്പില്‍ വരുത്തുവാന്‍ സാധിക്കുകയില്ലെന്നും ആരോഗ്യമന്ത്രാലയം സമര്‍പ്പിച്ച പത്രികയില്‍ പറഞ്ഞിരിക്കുന്നു.

317 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close