Gulf

ഡോക്ടർ കുപ്പായമണിഞ്ഞ് ആരോഗ്യമന്ത്രി ഓപ്പറേഷൻ തിയേറ്ററിൽ

കുവൈറ്റ് സിറ്റി : മന്ത്രി പദവിയുടെ തിരക്കുകൾക്കിടയിലും ഒരു ഡോക്ടറുടെ കടമ മറക്കാതെ കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ്.

ഇത് രണ്ടാം തവണയാണ് ശസ്ത്രക്രിയ വിദഗ്ദനായി ഷെയ്ഖ് ബാസിൽ ആശുപത്രിയിലെത്തുന്നത്.

സബാഹ് ആശുപത്രി സമുച്ചയത്തിലെ സെയ്ൻ ആശുപത്രിയിൽ പതിനാലുകാരിക്കു കോക്ലിയർ ഇം‌പ്ലാന്റേഷൻ ശസ്‌ത്രക്രിയ നടത്താനാണ് മന്ത്രി എത്തിയത്.

ശ്രവണശേഷി വീണ്ടെടുക്കുന്നതിനുള്ള കോക്ലിയർ ഇംപ്ലാന്റിനു കുവൈത്തിൽ തുടക്കമിട്ടതു തന്നെ ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹാണ്.

ജനുവരിയിൽ ആറുവയസ്സുകാരിയുടെ കോക്ലിയർ ഇം‌പ്ലാന്റേഷൻ ശസ്ത്രക്രിയയും മന്ത്രി നേരിട്ടു നടത്തിയിരുന്നു.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close