Gulf

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതില്‍ ഭരണഘടനാ ലംഘനമില്ല: കുവൈറ്റ് എം പി

കുവൈറ്റ്: പ്രവാസികളുടെ പണമിടപാടുകളിന്മേല്‍ നികുതി ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് കുവൈറ്റ് നിയമസഭയുടെ ധനകാര്യ സാമ്പത്തീക സമിതി വക്താവ് സലേഹ് അല്‍ അഷൂര്‍ എം.പി. പറഞ്ഞു. ഇത് ബാങ്കുകളും എക്‌സ്‌ചേഞ്ച് കമ്പനികളും, എക്‌സ്‌ചേഞ്ച് റേറ്റിനെ ബാധിക്കാത്ത വിധം നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തുല്യം തന്നെയാണ്.

വരുമാനം അനുസരിച്ചുള്ള നികുതി ഈടാക്കാനുള്ള പൂര്‍ണ അവകാശവും എന്നാല്‍ ചിലരെ നികുതിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാനും പ്രവാസി പണമിടപാടുകളിന്മേല്‍ നികുതി ഈടാക്കാനും ഭരണഘടന ഭരണാധികാരികള്‍ക്ക് പൂര്‍ണാവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പു വരുത്തിയതിനു ശേഷം പ്രവാസികളിലും സ്വദേശികളില്‍ നിന്നും നികുതി ഈടാക്കാന്‍ ഭരണാധികാരികള്‍ക്ക് ഭരണഘടനയുടെ 48ാം ആര്‍ട്ടിക്കിള്‍ പ്രകാരം അവകാശം നല്‍കിയിട്ടുണ്ടെന്നും അഷൂര്‍ ചൂണ്ടിക്കാട്ടി.

വിദേശികള്‍ അയയ്ക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദ്ദേശം സഫാ അല്‍ ഹാഷിം എംപിയാണു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നികുതി ഏര്‍പ്പെടുത്തുകയാണെങ്കില്‍ 60 ദശലക്ഷം ദിനാറോളം ഖജനാവില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം വിദേശികള്‍ 400 കോടി ദിനാര്‍ അയച്ചുവെന്നാണ് കണക്ക്. 4 വര്‍ഷത്തിനിടെ 19 ബില്യണ്‍ ദിനാര്‍ അയച്ചിട്ടുണ്ട്.

151 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close