Gulf

കുവൈറ്റില്‍ വാഹനാപകടം; 17 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വഫ്ര- കബ്ദ് റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കുകള്‍പറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷം തൊഴിലാളികളുമായി എതിര്‍ദിശയില്‍ നിന്നും വേഗത്തില്‍ എത്തിയ ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ത്യാക്കാരടക്കം രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ അധികവും വിദേശികളാണ്.

ശ്രീകണ്ഠപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചമലയാളികള്‍. ഇന്ത്യാക്കാരനായ ഒരു ബസ്സിന്റെ ഡ്രൈവര്‍ പരിക്കുകളോടെ അദാന്‍ ആശുപത്രിയിലാണ്. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്.

ബുര്‍ഗാന്‍ ഡ്രില്ലിംഗ് കമ്പനിയുടെ ബസും ഹിസ്‌കോയുടെ ബസ്സുമായാണ് കൂട്ടിയിടിച്ചത്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിന് സമീപത്തെ പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയുടെ വാഹനത്തിന്റെ മുന്‍ഭാഗത്തെ ടയര്‍ പൊട്ടി മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സംഭവസ്ഥലം സന്ദര്‍ശിച്ചു.

624 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close