അബുദാബി: യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി തൊഴില്‍ മന്ത്രാലയം താത്കാലികമായി നീട്ടിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവിശ്യമില്ലന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇ തൊഴില്‍ മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മുഴുവന്‍ രാജ്യക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഇളവുണ്ടാകും.
ഫെബ്രുവരി നാല് മുതലായിരുന്നു യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇന്ന് മുതല്‍ തസ്ജീല്‍ അടക്കം വിസാ സേവന കേന്ദ്രങ്ങളുടെയും ടൈപ്പിങ് സെന്ററുകളുടെയും കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും മാറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പുതിയ വിസയില്‍ വരുന്നവര്‍ നാട്ടില്‍ നിന്നായിരുന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരേണ്ടിയിരുന്നത്.