കുവൈറ്റ്: പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തിന് കുവൈറ്റ് നിയമസഭയുടെ ധനകാര്യ സാമ്പത്തിക സമിതിയുടെ അംഗീകാരം. രാജ്യങ്ങള്‍ തമ്മിലുള്ള ധനകാര്യ കരാറുകള്‍ ഒഴികെ പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന ഏത് കറന്‍സി ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്കും നികുതി ചുമത്താം. 100 ദിനാറിന് താഴെയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനവും, 100 ദിനാറിനും 499 ദിനാറിനുമിടയിലുള്ള തുകക്ക് 4 ശതമാനവും 500നു മുകളിലാണെങ്കില്‍ അഞ്ച് ശതമാനം നികുതിയും എന്ന നിരക്കില്‍ നികുതിയെ മൂന്നായി തിരിച്ചുകൊണ്ടുള്ള തീരുമാനത്തിനാണ് അംഗീകാരം നല്‍കിയത്.
രാജ്യത്തെ എല്ലാ എക്സ്ചേഞ്ച് കമ്പനികളും ബാങ്കുകളും പ്രവാസികളുടെ പണമയക്കല്‍ ഇടപാടുകളുടെ പൂര്‍ണ്ണരേഖകളും, ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക് പരിശോധനയ്ക്കായി കൈമാറാന്‍ നിയമപരമായി ബാധ്യസ്ഥരാണെന്ന് ആര്‍ട്ടിക്കിള്‍ 3 വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവും പതിനായിരം ദിനാര്‍ പിഴയും ലഭിക്കും. ആറ് മാസത്തിനുള്ളില്‍ നിയമം അംഗീകരിച്ച് ധനകാര്യമന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദ്ദേശ പ്രകാരം ക്യാബിനറ്റ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കും.