Gulf

അപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ

ദുബായ്: യുഎഇയിൽ ഇനി മുതൽ അപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി ഇന്‍റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കും. തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനു മുൻപ് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇനി മുതൽ യുഎഇ റോഡുകളിലെ അപകടങ്ങളോ, അത്യാഹിതങ്ങളോ കണ്ടാൽ മൊബൈൽ ഫോണെടുത്ത് ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് ലംഘനത്തിന്‍റെ തോത് അനുസരിച്ച് വൻ പിഴയും ജയിൽ ശിക്ഷ വരെയും ലഭിക്കും. അപകടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരിൽ ആശയക്കുഴപ്പത്തിന് കാരണമാകും. ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്താതെ അവ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ നിർദ്ദേശിച്ചു.

ഇന്‍റർനെറ്‍റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സാധാരണമായിരിക്കുന്നുവെന്നും ഇത് ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഉണ്ടെന്നും അബുദാബി പൊലീസ് കമാന്റ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ സാലെം ഷഹീൻ അൽ നുഐമി പറഞ്ഞു. നിയമത്തിന്‍റെ അജ്ഞത ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തില്ലെന്ന് ഏവരും ഓർത്തിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവരങ്ങളും അറിയിപ്പുകളും പങ്കുവയ്ക്കാൻ ഔദ്യോഗിക മാർഗ്ഗങ്ങളുണ്ടെന്നും ഉത്തരവാദിത്വപ്പെട്ടവർ അത് ചെയ്യുമെന്നും അതിൽ ജനങ്ങൾ ഇടപെടേണ്ട കാര്യമില്ലെന്നും മേജർ ജനറൽ സാലെം ഷഹീൻ അൽ നുഐമി വ്യക്തമാക്കി.

യു.എ.ഇ സൈബർ നിയമപ്രകാരം കമ്പ്യൂട്ടർ നെറ്‍റ് വർക്ക്, വിവരസാങ്കേതിക ഉപകരണം അല്ലെങ്കിൽ മാർഗ്ഗം എന്നിവ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആറ് മാസം വരെ ജയിൽ ശിക്ഷയോ, ഒന്നര ലക്ഷം ദിർഹത്തിനും അഞ്ച് ലക്ഷം ദിർഹത്തിനും ഇടയിലുള്ള തുക പിഴയോ അല്ലെങ്കിലും രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്.

328 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close