മിഡ്നാപൂര്‍ : പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവ് കൗശല്യ സാഹൂവും സിപിഎം നേതാവായിരുന്ന ദിപക് സിംഗും ബിജെപിയില്‍ ചേര്‍ന്നു.
ഇരുനേതാക്കളും അനുയായികള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ടിഎംസി നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.