ന്യൂജേഴ്സി ; ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ ന്യൂ ജേഴ്സി കോടതി കമ്പനിക്ക് പിഴ വിധിച്ചു.
പൗഡറിന്റെ വർഷങ്ങൾ നീണ്ട ഉപയോഗം മെസോതെലിയോമ എന്ന ക്യാൻസറിനിടയാക്കിയ ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫൻ ലാൻസോ എന്നയാൾക്ക് 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി. 45 വർഷത്തോളമാണ് സ്റ്റീഫൻ ലാൻസോ ഈ പൗഡർ ഉപയോഗിച്ചത്.
ശ്വാസകോശമടക്കമുള്ള അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറാണ് മെസോതെലിയോമ.
കമ്പനിയുടെ പൗഡറിന്റെ ഉപയോഗം ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു .