അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യാ എക്സ്പ്രസ് പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്. ദുബായിലെ എയര്‍ ഇന്ത്യ മേഖല മാനേജര്‍ മൊഹിത് സെയിനാണ് ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചത്. 2 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുടെ ബാഗേജിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മുപ്പത് കിലോയില്‍ നിന്ന് ഇരുപത് കിലോയാക്കിയാണ് ബാഗേജ് കുറച്ചത്. ഏപ്രില്‍ രണ്ടു മുതല്‍ ഉത്തരവ് നടപ്പിലാക്കാനായിരുന്നു തീരുമാനം.