ബംഗലുരു: കര്‍ണാടകത്തില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കണമെന്ന് ആഹ്വാനം ചെയത ജിഗ്നേഷ് മേവാനിക്കെതിരെ കേസ്. ബിജെപിയുടെ പരാതിയിന്മേല് ചിത്രദുര്‍ഗ പൊലീസാണ് ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തത്.
രണ്ടുകോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് എന്തായെന്നു ചോദിച്ച് യുവാക്കള്‍ മോദിയുടെ റാലിയില്‍ കസേരകള്‍ എടുത്തെറിയണമെന്നും അലങ്കോലപ്പെടുത്തണമെന്നും ജിഗ്നേഷ് ആഹ്വാനം ചെയ്തിരുന്നു. ജിഗ്നേഷിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.