ജോധ്പൂര്‍: സല്മാന് ഖാന് ജയില്‍ ശിക്ഷ വിധിച്ച ജോധ്പൂര്‍ കോടതി ജഡ്ജി ദേവ് കുമാര്‍ ഖാത്രിയെ സ്ഥലം മാറ്റി. സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. 87 ജില്ല ജഡ്ജിമാര്‍ക്കൊപ്പമാണ് ഇരുവരെയും സ്ഥലം മാറ്റിയിരിക്കുന്നത്.
രവീന്ദ്ര കുമാര്‍ ജോഷിയെ ജോധ്പൂരില്‍ നിന്ന് സിരോഹറിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭീല്‍വാല ജില്ല സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോങാരയെയാണ് ഇദ്ദേഹത്തിന് പകരക്കാരനായി നിയമിച്ചിരിക്കുന്നത്. ദേവ് കുമാര്‍ ഖാത്രിക്ക് പകരം ഉദയ്പൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചിരിക്കുന്നത്.