Gulf

ഉത്പാദനം കുറക്കല്‍ : കരുതല്‍ പെട്രോളിയം 50 മില്യൺ മാത്രം

കുവൈറ്റ് സിറ്റി ; പെട്രോളിയം ഉത്പാദനം കുറക്കാനുള്ള തീരുമാനം ഒപെക് രാജ്യങ്ങളും അനുബന്ധ രാഷ്ട്രങ്ങളും നടപ്പിലാക്കിയതോടെ കരുതല്‍ പെട്രോളിയം 50 മില്യണ്‍ ബാരലായി കുറഞ്ഞു.

340 മില്യണ്‍ ബാരലായിരുന്നു ലോകത്തെ കരുതൽ പെട്രോളിയം.

ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കുന്നതാണ് എണ്ണ വിപണിയെ മെച്ചപ്പെടുത്തുന്നത്. ആവശ്യത്തില്‍ കൂടുതല്‍ പെട്രോള്‍ മിച്ചമായി വരുന്ന രീതിയാണ് ഇതുവരെ ഉണ്ടായിരുന്നത്. അതാണ് വിപണി മാന്ദ്യത്തിനും വിലയിടിവിനും കാരണമാക്കിയതെന്ന് കുവൈറ്റ് പെട്രോളിയം – ജല വൈദ്യുതി മന്ത്രി ബഗീത് അല്‍ റഷീദി പറഞ്ഞു.

ഇതോടെ ആവശ്യമായ എണ്ണയും വില്‍പ്പനയും ഒരുപോലെയാകാൻ സാധ്യതയുള്ളതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റില്‍ ഉത്പാദിക്കുന്ന എണ്ണയുടെ വില പോയവാരം ബാരലിന് 63.86 യു.എസ്. ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ ബാരലിന് 22 സെന്റ് കുറഞ്ഞ് 64.65 യു.എസ്. ഡോളര്‍ ആയിട്ടുണ്ട്.

691 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close