ഡമാസ്കസ്: സിറിയയില്‍ വീണ്ടും ഭരണകൂടം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. കുട്ടികളടക്കം 70 പേര് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവിധ സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകം ആക്രമണത്തിന് ഉപയോഗിച്ചതായാണ് കരുതുന്നത്. സംഭവ സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യത ഉള്ളതായി വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു.
എന്നാല്‍ രാസായുധപ്രയോഗം നടന്നുവെന്ന വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന വാര്‍ത്ത സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ദൂമയിലെ വിമതര്‍ തെറ്റായ വാര്‍ത്തകളുണ്ടാക്കുന്നുവെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.