Gulf

മൂന്നുമാസത്തിനുള്ളില്‍ കുവൈറ്റില്‍ നടന്ന അപകടങ്ങളില്‍ 105 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

കുവൈറ്റ്: ഈ വര്‍ഷം കുവൈറ്റിലെ റോഡപകടങ്ങളില്‍ മരിച്ചത് 105 പേരെന്ന് കുവൈറ്റ് ഗതാഗത വകുപ്പിന്റെ റിപ്പോര്‍ട്ട്. വകുപ്പിന്റെ സ്ഥിതി വിവരകണക്കുകള്‍ പ്രകാരം ജനുവരിയില്‍ 45 പേരും ഫെബ്രുവരിയില്‍ 25 പേരും മാര്‍ച്ചില്‍ 35 പേരുമാണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

മുന്‍ വര്‍ഷത്തില്‍ ഇത് 421 പേരെന്നാണ് കണക്കുകള്‍. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കലുമാണ് മരണസംഖ്യയുടെ ഈ വര്‍ദ്ധനവിന് കാരണമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ.ജമാല്‍ അല്‍ മുതാവ വ്യക്തമാക്കി.

അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രാഫിക്ക് നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയായി 50 ദിനാര്‍ പിഴയില്‍ നിന്നും 100 ദിനാറായി ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല ഡ്രൈവറെ രണ്ടുദിവസം കസ്റ്റഡിയില്‍ വയ്ക്കുകയും വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യണമെന്നതാണ് നിലവിലത്തെ നിയമം.

2016ല്‍ 71,000 അപകടങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. 2017ല്‍ അത് 82,000 അപകടങ്ങളായി വര്‍ദ്ധിച്ചിരുന്നു. വിവിധ റോഡപകടങ്ങളിലായി സ്വദേശികളും വിദേശികളുമടക്കം 10,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഗതാഗതനിയമം കര്‍ശനമാക്കിയതിന് ശേഷവും രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചതായാണ് ഗതാഗതവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

47 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close