കുവൈറ്റ്: സര്‍ക്കാര്‍ അംഗീകൃത ഓഫിസുകള്‍ മുഖേന ഗാര്‍ഹിക തൊഴിലാളിയെ ലഭിക്കുന്നതിന് 990 ദിനാറും വ്യക്തിഗതമായി തൊഴിലാളികളെ കൊണ്ടുവരുന്നതിന് 390 ദിനാറും ഫീസ് നിശ്ചയിച്ചു. നിയമം ലംഘിക്കുന്നപക്ഷം പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്ന തരത്തിലുള്ള കര്‍ശന നടപടികളും നേരിടേണ്ടി വരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ആറു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് നിരക്കു നിര്‍ണയം നടത്തിയിരിക്കുന്നത്.
കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കുന്നതിന് രാജ്യത്തെ വിദേശ എംബസികളുമായി ചര്‍ച്ച നടത്തി വരുന്നതായി വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല അറിയിച്ചു. ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള രാജ്യങ്ങളുടെ പട്ടിക തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളെ ലഭിക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. റംസാന് മാസം തുടങ്ങുന്നതിന് മുന്‍പ് ഗാര്‍ഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പാസ്പോര്‍ട്ട് പൗരത്വവിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മസാന് അല്‍ സബാഹ് അറിയിച്ചു.