കുവൈറ്റ് സിറ്റി : കുവൈറ്റ് വിരമിക്കല്‍ പ്രായം പൂര്‍ത്തിയായ നഴ്സിങ്, ഫാര്‍മസി, എക്സ്-റേ, ലബോറട്ടറികള്‍, ലാബ് ടെക്നീഷ്യര്‍ തുടങ്ങിയ തസ്തികയില്‍ ജോലിചെയ്യുന്ന 400 ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്.
ആശുപത്രികള്‍, സ്പെഷ്യലൈസ്ഡ് സെന്ററുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർ പിരിച്ചുവിടല്‍ പട്ടികയിലുണ്ട്. 65 വയസ്സു കഴിഞ്ഞവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.