കുവൈറ്റ്: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ പൊതുമേഖലയില്‍ ജോലിചെയ്യുന്ന 3600 വിദേശികളെ പിരിച്ചുവിടാനൊരുങ്ങുന്നു. ജൂലൈയോടെ 2690 വിദേശികളെ പിരിച്ചുവിടും. ഇവരുടെ പട്ടിക തയാറാക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന് നിര്‍ദേശം നല്കി. മറ്റുള്ളവരെ നവംബര്‍ മാസത്തോടെയും പിരിച്ചുവിടാനാണ് പദ്ധതി.
അടുത്തവര്‍ഷത്തോടെ സര്‍വീസില്‍നിന്ന് പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വദേശികള്‍ക്കു കൂടുതല്‍ അവസരം ലഭ്യമാക്കുന്നതിന് പരമാവധി മേഖലകളില്‍ വിദേശികളെ പിരിച്ചുവിടാനാണു നടപടികള്‍ സ്വീകരിക്കുന്നത്. ആരോഗ്യമേഖലയില്‍ മാത്രമാണു പിരിച്ചുവിടല്‍ നടപ്പാക്കാതിരിക്കുക. സ്വദേശിവല്‍ക്കരണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടുന്ന കൂടുതല്‍ തസ്തികകള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാനും സിവില്‍ സര്‍വീസ് കമ്മിഷന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.