ദാരിദ്ര്യ നിർമ്മാർജനത്തിലൂടെ സാമൂഹ്യ നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്ക് രാഷ്ട്രം കുതിക്കുകയാണല്ലോ. ജീവകാരുണ്യപ്രവർത്തനങ്ങൾ ഏന്നും ഈ ലക്ഷ്യത്തിനു പിൻബലമേകുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതി രാജ്യത്ത് സന്നദ്ധസേവന മേഖലയിൽ നടപ്പിലാക്കിവരുന്ന പദ്ധതികൾ നിരവധിയാണ്. കേരളത്തിലെ സേവാഭാരതിയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെക്കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.
1989 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോ. കേശവബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്. ആരോഗ്യമേഖലയിൽ സേവാഭാരതി നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് സമാനതകളില്ല .തിരുവനന്തപുരത്തു പാവപ്പെട്ടരോഗികൾക്ക് തണലൊരുക്കിക്കൊണ്ട് പ്രവർത്തനം തുടങ്ങിയ അനന്തകൃപ മന്ദിരം സേവാഭാരതിയുടെ സുപ്രധാന ജീവകാരുണ്യ പദ്ധതികളിലൊന്നാണ്.മൂന്നരപ്പതിറ്റാണ്ട് പിന്നിടുന്ന സേവാഭാരതിയുടെ പ്രവർത്തനം അനന്തകൃപ പോലുള്ള സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരത്തിലെത്തിനിൽക്കുമ്പോൾ മുൻകാല പ്രവർത്തനങ്ങൾകൂടി നാം ഓർക്കേണ്ടിയിരിക്കുന്നു.
https://www.youtube.com/watch?v=WZjUNKBxG2c
അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനായി സേവാഭാരതി പ്രത്യേകം കരുതലും ശ്രദ്ധയും ചെലുത്തുന്നു. കേരളത്തിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ ബാലികാ ബാല സദനങ്ങളിൽ നൂറുകണക്കിന് കുട്ടികളാണ് മികച്ച പൗരന്മാരായി വളരുന്നത്.സേവനതല്പരതയുടെ ആത്മാംശം തലമുറകളിലേക്കു പകർന്നുകൊണ്ടാണ് സേവാഭാരതി രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാകുന്നത് . സമൂഹത്തിൽ വേദനിക്കുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ട് നമുക്കുചുറ്റും നന്മയുടെ പ്രകാശം പരത്താൻ സേവാഭാരതിയുടെ ഇത്തരം പ്രവർത്തനങ്ങൾക്കു കഴിയുന്നു.