ഡമാസ്കസ് : അസദ് സർക്കാരിനെതിരെ അമേരിക്കൻ വ്യോമാക്രമണം. ആക്രമണത്തിന് ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ബ്രിട്ടനും ഫ്രാൻസും ആക്രമണത്തിൽ പങ്കെടുക്കുന്നു. സർക്കാരിന്റെ രാസായുധ പ്രയോഗത്തിനെതിരെയാണ് ആക്രമണമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു.
സിറിയൻ ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നതായി സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് സ്ഥിരീകരിച്ചു. സിറിയൻ സൈന്യത്തിന് കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്.