ഷാർജാ ; ഏറെ ആവശ്യക്കാരുള്ള നമ്പര്‍ പ്ലേറ്റുകള്‍ ലേലം ചെയ്തു കിട്ടുന്ന തുക സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി നല്കി ലോകത്തിനാകെ മാതൃകയാവുകയാണ് ഷാര്‍ജ പോലിസ് വിഭാഗം.
ഈ മാസം 21 നു ആരംഭിക്കുന്ന ലേലത്തില്‍ 55 ജനപ്രിയ നമ്പരുകളാണ് ലേലത്തില്‍ വെയ്ക്കുന്നത്.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ മാതൃകയാക്കാവുന്ന പദ്ധതി ബിഗ് ഹാര്‍ട്ട് ഫൗന്റേഷനുമായി സഹകരിച്ചാണ് ഷാര്‍ജ പോലിസ് ആവിഷ്കരിക്കുന്നത്.
ഏറെ ജനപ്രിയമായ 55 നമ്പര്‍ പ്ലേറ്റുകളാണ് ഈ മാസം 21 ന് ആരംഭിക്കുന്ന ലേലത്തില്‍ വയ്ക്കുക. ഇതില്‍ ഏറെ ആവശ്യക്കാരുള്ള 111, 303, 3333 എന്നീ നമ്പരുകള്‍ ലേലം ചെയ്തു കിട്ടുന്ന തുകയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറുക.
ഷാര്‍ജ പോലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഷാർജ മീഡിയ കൗണ്‍സിലിന്റെയും, ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്റെയും ചെയര്മാന് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, , ഷാര്‍ജ പോലിസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സാറി അല്‍ ഷംസി, എമിരെട്സ് ഓക്ഷന് ചെയര്മാന് അബ്ദുള്ള മതാര്‍ അല്‍ മനായി, ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന് ഡയറക്ടര്‍ മറിയം അല്‍ ഹമദി, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.