കോഴിക്കോട്: ജനം ടിവി ഓഫീസുകൾക്ക് ഭീഷണി. കോഴിക്കോട്, മലപ്പുറം ബ്യൂറോകൾക്കാണ്ഭീഷണി. ഓഫീസുകൾ തകർക്കുമെന്ന് ഫോൺ സന്ദേശം ലഭിച്ചു. വ്യാജ ഹർത്താലിന്റെ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഫോൺ സന്ദേശം ലഭിച്ചത്.
അതേസമയം, ജനം ടിവി ഓഫീസുകൾക്ക് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് മുസ്ലീം ഭീകരസംഘടനകളാണ് അപ്രഖ്യാപിത ഹർത്താൽ നടത്തുന്നത്. വടക്കൻ ജില്ലകളിൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് സംഘർഷത്തിന് ശ്രമം നടക്കുന്നത്.