Kerala

പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായി: കെ സുരേന്ദ്രൻ

കാസർകോട്: പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കശ്മീർ സംഭവത്തിന്റെ മറവിൽ സിപിഎമ്മുകാരുടെ സഹായത്തോടെ മുസ്ലീം തീവ്രവാദസംഘടനകൾ കേരളത്തിൽ പലയിടത്തും വർഗ്ഗീയസംഘർഷങ്ങളുണ്ടാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഈ നീക്കം കൂടുതലും. കാസർകോട് ഇന്ന് പലയിടത്തും അപ്രഖ്യാപിത ഹർത്താൽ നടക്കുകയാണ്. വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നു. പ്രകോപനപരമായ പ്രകടനങ്ങൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. പച്ചയായ ഹിന്ദുവിരുദ്ധ പ്രചാരണങ്ങളാണ് ഫ്ലക്സ് ബോർഡുകളിലും ബാനറുകളിലും പ്രദർശിപ്പിക്കുന്നത്. കോഴിക്കോട്ടെ പ്രകടനത്തിൽ പിടിച്ച ബാനറിൽ തികഞ്ഞ അശ്ലീല പദങ്ങൾ വരെ ഉപയോഗിച്ചിരിക്കുന്നു.

മതസ്പർദ്ധ വളർത്തുന്നതിനെതിരെ ഐപിസി 153(A)വകുപ്പനുസരിച്ച് കേസ്സെടുക്കേണ്ട സംഭവമായിട്ടും പൊലീസ് ഒരിടത്തും കേസ്സെടുക്കുന്നില്ല. പൊലീസിനോട് ചോദിക്കുമ്പോൾ മുകളിൽ നിന്ന് നിർദ്ദേശമില്ല എന്നാണ് പറയുന്നത്. രാമനാട്ടുകര മുതൽ മലപ്പുറം ജില്ലയിലെങ്ങും വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നു. ഒരിടത്തും പൊലീസില്ല. പിണറായി സർക്കാർ തീവ്രവാദശക്തികളുടെ പാദസേവകരായിത്തീർന്നിരിക്കുന്നു. മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തിരമായി ഇടപെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close