ന്യൂഡൽഹി ; എയിംസ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ച് മാസമായി ഡോക്ടറായി ആൾമാറാട്ടം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. ബീഹാർ സ്വദേശി അദ്നാൻ ഖുറാൻ എന്ന പത്തൊൻപത്കാരനാണ് പിടിയിലായത്.
ആശുപത്രിയിൽ ഡോക്ടർമാർക്കായി നടത്തിയിരുന്ന പല പരിപാടികളിലും ,ചർച്ചകളിലും അദ്നാൻ പങ്കെടുത്തിരുന്നു. ശനിയാഴ്ച നടന്ന ഡോക്ടര്‍മാരുടെ മാരത്തണില്‍ ചില ഡോക്ടര്‍ക്കു തോന്നിയ സംശയമാണ് അദ്നാനിന്റെ നാടകം പൊളിച്ചത്.
രക്താര്‍ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്കായി എയിംസില്‍ എത്തിയ അദ്നാൻ ചികിത്സ വേഗത്തിലാക്കാനാണ് ഡോക്ടറുടെ വേഷം കെട്ടിയതെന്നാണ് സൂചന.
എയിംസിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളുടെയും ഡോക്ടര്‍മാരുടെയും പേരുകള്‍ ഇയാള്‍ക്ക് മനഃപ്പാഠമായിരുന്നു. മാത്രമല്ല വൈദ്യശാസ്ത്രത്തിലെ അദ്നാനിന്റെ അറിവും പൊലീസുകാരെ അതിശയിപ്പിക്കുന്നതായിരുന്നു.
വാർഡിലെത്തുന്ന അദ്നാൻ താൻ ജൂനിയർ ഡോക്ടറാണെന്നും, അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ സ്റ്റുഡന്റാണെന്നുമൊക്കെയാണ് പറഞ്ഞിരുന്നത്.
സമൂഹ മാദ്ധ്യമങ്ങൾ വഴിയും അദ്നാൻ ഡോക്ടർ വേഷത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.