തിരുവനന്തപുരം ; തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം. കഴിഞ്ഞ ദിവസം രാത്രി മുതൽ വേളി, പൂന്തുറ, വലിയതുറ, ബീമാപ്പള്ളി ഉൾപ്പടെ മിക്ക തീരങ്ങളിലും കടൽ കയറി. കാര്യമായ നാശനഷ്ടമില്ല.
വലിയതുറ പാലവും തീരവും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഭാഗം തകർന്നു. പൂന്തുറയിൽ കരയിൽ കിടന്ന ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് കേടുപാടുകളുണ്ടായി.
തിരമാല ശക്തമല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്കു ഭീഷണിയില്ല. ഞായർ രാത്രി കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരികെയെത്തി. രാത്രിയിലും തൽസ്ഥിതി തുടർന്നാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചേക്കും