Kerala

നടു റോഡിൽ തീയിട്ടും , ശിവലിംഗത്തെയും,ദേവി-ദേവന്മാരെയും ആക്ഷേപിച്ചും മതമൗലികവാദികളുടെ ഹർത്താൽ ; പിന്തുണയുമായി സിപിഎം പ്രവർത്തകരും

കോഴിക്കോട് ; സോഷ്യൽ മീഡിയ പ്രചാരണം വഴി , നടത്തിയ അപ്രഖ്യാപിത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പോപ്പുലർഫ്രണ്ട്, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ മത മൗലികവാദി സംഘടനകളുടെ പിന്തുണയോടെ നടന്ന ഹർത്താൽ കലാപ സമാനമായ സാഹചര്യമാണ് മലബാർ മേഖലയിൽ സൃഷ്ടിച്ചത് .

മഞ്ചേശ്വരത്ത് സമരക്കാരെ പിരിച്ചു വിടാൻ എത്തിയ പോലീസിനെ തക്ബീർ വിളികളുമായാണ് പ്രതിഷേധക്കാർ നേരിട്ടത് . കാസർഗോഡ് നഗരം പൂർണ്ണമായും നിശ്ചലമാക്കി . ബലം പ്രയോഗിച്ചു കടകൾ അടപ്പിച്ചു .

കണ്ണൂരിലും ഹർത്താൽ അനുകൂലികൾ ഭീതി ജനകമായ അന്തരീക്ഷം സൃഷ്ട്ടിച്ചു . സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പതിനഞ്ചോളം പോപ്പുലർഫ്രണ്ടുകാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു .ഇവരെ പുറത്തിറക്കാൻ എത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കളും പോലീസുമായി ഏറ്റുമുട്ടി തുടർന്ന് 22 ഓളം പേർക്കെതിരെ പോലീസ് കേസെടുത്തു

കൽപ്പറ്റയിൽ പോപ്പുലർഫ്രണ്ട് , ജമാ അത്ത് ഇസ്ലാമി പ്രവർത്തകർ പ്രകടനവുമായെത്തി കടകൾ അടപ്പിച്ചു . കോഴിക്കോട് -മലപ്പുറം ദേശീയ പാതകളിൽ കെ എസ് ആർ ടി സി ബസ്സുകൾ എറിഞ്ഞു തകർത്തു . 21 ഓളം പോലീസുകാർക്കാണ് തിരൂരിൽ നടന്ന കല്ലേറിൽ പരിക്കേറ്റത് . താനൂരിൽ ആർ എസ് എസ് ശാഖയ്ക്ക് നേരെ അക്രമം ഉണ്ടായി . കുറ്റ്യാടിയിലും ,പേരാമ്പ്രയിലും വ്യാപക അക്രമങ്ങൾ നടന്നു.

കോഴിക്കോട് ബേപ്പൂരിലും ,സംഘർഷമുണ്ടായി . കടകൾ ബലമായി അടപ്പിച്ചു .മൂന്ന് പേരെ പോലീസ് അറസ്റ് ചെയ്തു .

വാഹന യാത്രക്കാരുടെ പേര് ചോദിച്ചായിരുന്നു പലയിടത്തും അക്രമം . നടു റോട്ടിൽ തീയിട്ടും സമരക്കാർ ജനങ്ങളെ ഭയചകിതരാക്കി . പാലക്കാട് മേലാമുറിയിലും സംഘർഷമുണ്ടായി

ഹിന്ദു ദേവീ ദേവന്മാരെ അധിക്ഷേപിച്ചു തെരുവുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . ശിവ ലിംഗത്തെ അശ്ലീലമാക്കി ചിത്രീകരിച്ചു സി പി എം , ഡി വൈ എഫ് ഐ പ്രവർത്തകരും ,മത മൗലികവാദി സംഘടനകളുടെ കലാപത്തിനു പിന്തുണ നൽകി .

കത്വ സംഭവത്തിലുള്ള പ്രതിഷേധം എന്ന മറവിൽ നടത്തിയ ഹർത്താൽ ഹിന്ദു സമൂഹത്തിനെതിരെ നടന്ന അക്രമമായി മാറുകയായിരുന്നു.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close