India

രാജസ്ഥാൻ സിവിൽ സർവ്വീസ് പാഠ്യപദ്ധതിയിൽ ഇനി മുതൽ ഭഗവദ് ഗീതയും വിഷയം

ജയ്പൂർ ; സിവിൽ സർവ്വീസ് പാഠ്യപദ്ധതി പരിഷ്കരിച്ച് രാജസ്ഥാൻ. ഭഗവദ് ഗീതയെ പുതിയ പാഠ്യ വിഷയമായി പദ്ധതിയിൽ ഉൾപ്പെടുത്തി. നീതി ശാസ്ത്ര എന്ന പേരിലാണ് ഭഗവദ് ഗീതയെ സിവിൽ സർവ്വീസ് പാഠ്യ പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്.

പൊതുവിജ്ഞാന വിഭാഗത്തിൽ ഇനി ഭഗവദ് ഗീതയിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തും. മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഭഗവദ് ഗീതയുടെ സ്വധീനം എന്ന ഉപ വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ മഹാത്മാഗാന്ധിയുടെയും മറ്റ് സാമൂഹ്യ പരിഷ്കർത്താക്കളുടെയും ജീവിതങ്ങളും ഇനി മുതൽ രാജസ്ഥാൻ സിവിൽ സർവ്വീസ് പാഠ്യപദ്ധതിയിൽ വിഷയമാകും.

മാത്രമല്ല യോഗയിൽ നിന്നുള്ള ചോദ്യങ്ങൾക്കും ഇനി മുതൽ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഇടം ലഭിക്കും. ജീവിതത്തിലെ ശുഭപ്രതീക്ഷകളിൽ യോഗക്കുള്ള സ്ഥാനത്തെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ തയ്യാറാക്കുക.

Post Your Comments

Close
Close