വരാപ്പുഴ ; പൊലീസിന്റെ ക്രൂരമർദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണമൊഴി പുറത്ത്.
തന്നെ മർദിച്ചത് അറസ്റ്റ് ചെയ്യാൻ എത്തിയ യൂണിഫോം ധരിക്കാത്ത പോലീസുകാരാണെന്ന് ശ്രീജിത്ത് ഡോക്ടർമാരോട് പറഞ്ഞിരുന്നു.
വീടിന് സമീപത്ത് വച്ച് തന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തതായും ശ്രീജിത്ത് മരണപ്പെടുന്നതിന്റെ തലേ ദിവസം നൽകിയ മൊഴിൽ പറയുന്നു.
പോലീസ് ജീപ്പിൽ വച്ച് തന്റെ വയറിനു ചവിട്ടേറ്റെന്നും അതാണ് വയറുവേദനക്ക് കാരണമെന്നും ശ്രീജിത്ത് ഭാര്യയോടും പറഞ്ഞിരുന്നു.