കൊച്ചി ; സമൂഹ മാധ്യമങ്ങൾ വഴി ഒരു കൂട്ടം മത തീവ്രവാദികൾ മലബാർ ഭാഗത്തു നടത്തിയ ഹർത്താൽ മായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി അക്രമം അഴിച്ചുവിട്ടത് പോലീസിന്റെ കണ്മുന്നിലാണ്.
ഹർത്താലനുകൂലികൾക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു.