കോമണ്‍വെല്‍ത്ത് രാഷ്ട്രനേതാക്കളുടെ സമ്മേളനത്തിനായി ഇംഗ്ലണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് ഇതിലേക്ക് ക്ഷണമുള്ളത്. പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കാനും പരിപാടിയിൽ അവസരമൊരുക്കിയിട്ടുണ്ട്.
Bharat Ki Baat, Sabke Saath. Let’s talk about our nation and it’s greatness, vibrancy and India’s role in the 21st century.
Posted by Narendra Modi on Wednesday, April 18, 2018
രണ്ടാംവട്ട സന്ദർശനത്തിനായി ബ്രിട്ടനിലെത്തുന്ന പ്രധാനമന്ത്രിയെ ബ്രിട്ടനിലെ ഇന്ത്യൻ സമൂഹവും ആവേശത്തിലാണ് സ്വീകരിച്ചത്. 52 രാജ്യങ്ങളിലെ ഭരണത്തലവന്മാർ എത്തുന്ന സമ്മേളനത്തിൽ മറ്റൊരു രാഷ്ട്രത്തലവനും നൽകാത്ത സ്വീകരണമാണു മോദിക്കായി ഒരുക്കിയത്.
ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാജ്യതലവന്മാരുടെ യോഗത്തിനെത്തുന്നത്.