ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രിം കോടതി തള്ളി. ഹർജികൾക്ക് ഗൂഢലക്ഷ്യമെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.
ലോയയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗബെഞ്ചാണ് വിധി പറഞ്ഞത്.