വൈകിയാണെങ്കിലും നമ്മൾ അയിത്തം കൽപ്പിച്ചു അകറ്റിനിർത്തിയിരുന്ന ചക്കയ്ക്ക് കേരളത്തിന്റെ ഔദ്യോഗികഫലം എന്ന പദവി കൈവന്നിരിക്കുകയാണല്ലോ. ഒരേസമയം പഴവും പച്ചക്കറിയും പ്രധാനഭക്ഷണവും ഔഷധവുമൊക്കെയായ ചക്കയിൽനിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ചുകൊണ്ട് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ നിരവധി പദ്ധതികളാണ് നിലവിലുള്ളത്. ഇതേക്കുറിച്ചാണ് ജനക്ഷേമം പരിശോധിക്കുന്നത്.
https://www.youtube.com/watch?v=IUIGxs5G7Ck&t=25s
വേരുകൾ മുതൽ മുകുളം വരെ സകല ഭാഗങ്ങളും ഉപയോഗ യോഗ്യമായ ഔഷധ വൃക്ഷമാണ് പ്ലാവ്. ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാഷ്ട്രങ്ങൾ ചക്ക ഉല്പന്നങ്ങൾ കയറ്റുമതിചെയ്തുകൊണ്ട് നേട്ടം കൊയ്യുന്നു .ഏറെ വൈകിയാണെങ്കിലും നമ്മുടെ നാട്ടിലും ചക്കയുടെ മൂല്യവർദ്ധിത വിപണി ഉണർന്ന് തുടങ്ങിയിരിക്കുന്നു.ഉൽപ്പന്നം നിർമ്മിക്കാൻ പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. സ്വന്തമായോ കൂട്ടാമായോ വ്യവസായ യൂണിറ്റുകൾ തുടങ്ങിക്കൊണ്ട് ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയാണ് പ്രധാനം.ഇക്കാര്യത്തിൽ സംരംഭകരെ സഹായിക്കാൻ നിരവധി സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നു.
ഒരു നഷ്ട പൈതൃകത്തിന്റെ മടങ്ങി വരവുകൂടിയാണ് പനസ എന്ന പുരാതനപേരുള്ള ചക്കയുടെ ഈ മുന്നേറ്റം. ഗുണമേന്മ തിരിച്ചറിഞ്ഞു കൊണ്ട് ചക്കയെ മുഖ്യ ഭക്ഷണമാക്കി മാറ്റിയാൽ അത് നമ്മുടെ ജീവിത സാഹചര്യങ്ങളും സമ്പദ് വ്യവസ്ഥയും ഒക്കെ മാറ്റി മറിക്കും.