റാഞ്ചി : ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം.
ഹസാരിബാഗ്,ആദിത്യപൂർ,ഗിരിധിത്,റാഞ്ചി,മോഡിനഗർ മുൻസിപ്പൽ കോർപ്പറേഷനുകളിൽ ബിജെപി സ്ഥാനാർഥികളാണ് വിജയിച്ചു കയറിയത്.
ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി സ്ഥാനാര്‍ഥി ജയിച്ചു കയറി.
ആദിത്യപൂരില്‍ ബിജെപിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കും ബിജെപി സ്ഥാനാർഥികളാണ് വിജയികളായത്. ഗിരിധിയില്‍ മേയര്‍ സ്ഥാനത്തേക്ക് ബിജെപിയും ജെഎംഎമ്മും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബിജെപി – കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തമ്മിലും ശക്തമായ പോരാട്ടം നടന്നു.
അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നാണ് നടന്നത്.