ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരിനു സമീപമുള്ള ഡബോക്കില് വന്‍ എ.ടി.എം കവര്‍ച്ച. 18.65 ലക്ഷം രൂപയാണ് എടിഎമ്മില്‍ നിന്നു കവര്‍ന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡബോക് പൊലീസ് സ്റ്റേഷനില്‍ നിന്നു 100 മീറ്റര്‍ മാത്രം അകലെയാണ് കവര്‍ച്ച നടന്ന എടിഎം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനെത്തിയ വ്യക്തിയാണ് എടിഎം മെഷീന് തകര്‍ത്തതായി കണ്ടത്. ഇതോടെ ഇയാള്‍ പൊലീസ് സ്റ്റേഷനിലും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ജീപ്പിലെത്തിയ അഞ്ചു പേരാണ് കൊള്ള നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു പേര് മെഷീനില്‍ നിന്നും പണമെടുക്കുകയും മറ്റ് രണ്ട് പേര് പുറത്ത് നിരീക്ഷണം നടത്തുന്നതായും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.