ശ്രീനഗര്‍: കശ്മീരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കശ്മീര്‍ ഡോഡയിലെ ബധര്വയിലായിരുന്നു സംഭവം. ഉമര്‍ ഫറൂഖ് (19), അസ്ഹര്‍ വാണി (18), നയിം ഇക്ബാല്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്.
സ്കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം. മൂന്നു പേരും സംഭവസ്ഥലത്ത് എത്തിയതിനു ശേഷം പെണ്‍കുട്ടി വരുന്നത് നോക്കി നില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് തൊട്ടു പിന്നാലെ സ്കൂട്ടറില്‍ വരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കാനായി ഫറൂഖ് ബൈക്കില്‍ നിന്നും റോഡിലിറങ്ങി നില്ക്കുന്നു. ഈ സമയം സ്കൂട്ടറില്‍ വന്ന പെണ്‍കുട്ടിയെ ഫറൂഖ് റോഡിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നു. സ്കൂട്ടര്‍ തട്ടിയതിനെ തുടര്‍ന്ന് ഫറൂഖും നിയന്ത്രണം നഷ്ടപ്പെട്ട് പെണ്‍കുട്ടിയും റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
#WATCH Doda: Man, along with his 2 accomplices, tried to stop a girl's two-wheeler, in an attempt to molest her. Girl lost control of her vehicle & fell down. Accused men have been nabbed by Police. #JammuAndKashmir pic.twitter.com/J7R7FYK0nn
— ANI (@ANI) April 20, 2018