റായ്ബറേലി: കുടുംബാധിപത്യത്തിന്റെ ഇരയാണ് റായ്ബറേലിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മുതിർന്ന കോൺഗ്രസ് നേതാക്കളെ മാത്രം വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് ബറേലി. എന്നാൽ ഇവിടേയ്ക്ക് വികസനം എത്തിനോക്കിയിട്ടില്ല. പാരമ്പര്യ രാഷ്ട്രീയത്തിൽ നിന്ന് മോചിപ്പിച്ച് മണ്ഡലത്തെ ബിജെപി വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബറേലിയിൽ ബിജെപി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ വാഴ്ച്ചയില്ലാത്ത ഗുണ്ടാരാജ് ഭരണമായിരുന്നു ഉത്തർ പ്രദേശിൽ മുൻപ് നടന്നുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ക്രമസമാധാനം സ്ഥാപിക്കപ്പെട്ടു. 2019 ൽ കൂടുതൽ ജനപിന്തുണയോടെ മോദി സർക്കാർ തന്നെ അധികാരത്തിലെത്തും.
വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ തകർത്ത് ബിജെപി വിജയിക്കും. മെയ് 15 ന് ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 16 ആകുമെന്നും അമിത് ഷാ പറഞ്ഞു.