തൃശൂര്‍: പാലക്കാട് പട്ടാമ്പിയിലും തൃശൂര്‍ ചാവക്കാടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ട്രാവലറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോട്ടക്കല്‍ സ്വദേശി അബ്ദുറഹ്മാന്, മകന് ഷാഫി എന്നിവരാണ് മരിച്ചത്. എറണാകുളത്തു നിന്നും കോട്ടക്കലിലേക്കു പോവുകയായിരുന്നു ഇവര്‍. അപകടത്തില്‍ നാല് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര് മരിച്ചു. നെല്ലായ സ്വദേശി സുഹറ, മകന് അജ്മല്‍, പാലൂര് സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. എറണാകുളത്തു നിന്നും പട്ടാമ്പിയിലേക്കു വരികയായിരുന്നു ഇവര്‍. അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.