കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ എ എസ് ഐ ജയാനന്ദനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ആലുവ പോലീസ് ക്ലബിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അതേ സമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ പരേഡ് നടത്തും. കസ്റ്റഡിയിലെടുത്തത് ഇവര്‍തന്നെ ആണോ എന്ന് ഉറപ്പിക്കാനാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളേയും അയല്‍ വാസികളേയും തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ എസ് ഐയെ തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തില്ല. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.