ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ നിയമം ഭേദഗതി ചെയ്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.
ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രസഭ ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. ഓര്‍ഡിനന്‍സിന് അംഗീകാരമായതോടെ 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതിക്ക് അധികാരമായി.
നിലവില്‍ പോക്സോ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്.പീഡനത്തിനിരയാകുന്ന സ്ത്രീ മരിച്ചാലോ, ജീവച്ഛവമായാലോ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ഭേദഗതി 2012 ഡിസംബറില്‍ നിര്‍ഭയ കേസ് വന്ന ശേഷമാണ് ഓര്‍ഡിനന്‍സ് വഴി നിലവില്‍ വന്നത്. ഇത് പിന്നീട് ക്രിമിനല്‍ നിയമ ഭേദഗതിച്ചട്ടമായി മാറുകയായിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി രാജ്യം വിട്ടവരുടെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാരിന് കണ്ടു കെട്ടാന്‍ വ്യവസ്ഥ ചെയുന്ന ഫ്യൂജിറ്റിവ് ഇക്കണോമിക് ഓര്‍ഡിനന്‍സും രാഷ്ട്രപതി ഒപ്പുവെച്ചു.