തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയ തുറ, ശംഖുമുഖം തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. കടല്‍ തീരത്തേക്ക് അടിച്ചു കയറിയതു മൂലം പത്തോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കേരളത്തിലെ ചില തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരപ്രദേശത്തുള്ളവരും മത്സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.