കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന് കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേര് കൊല്ലപ്പെട്ടു. ഇന്ന് പ്രാദേശികസമയം 10 മണിയോടെയാണ് അപകടമുണ്ടായത്. 50ല്‍ അധികം ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ നിരവധി സ്ഥാപനങ്ങളും കടകളും തകര്‍ന്നിട്ടുണ്ട്.