മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ നക്സല്‍ വേട്ട. ഗഡ്ച്ചിറോളി ജില്ലയിലെ ബോറിയ വന മേഘലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 14 കമ്യൂണിസ്റ്റ് ഭീകരരെയാണ് പൊലീസ് വധിച്ചത്. ആക്രമണത്തില്‍ രണ്ട് പൊലീസ് കമാന്റര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. സായ്നാഥ്, സൈനു എന്നിവരാണ് മരിച്ചത്.
പ്രദേശത്ത് നക്സലുകള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.