മലപ്പുറം: നിലമ്പൂരിൽ സീരിയൽ നടി തീ കൊളുത്തി ജീവനൊടുക്കി. നിലമ്പൂർ മുതീരികൂളിക്കൂന്ന് മേനയിൽ കവിതയെയാണ് (37) മരിച്ചനിലയിൽ കണ്ടെത്തിയത്.ടിവി സീരിയൽ പ്രവർത്തകയാണ്.
കവിത താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
കവിത ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് വീടിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
നിലമ്പൂര്‍ സി.ഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
ഭർത്താവ് പാലക്കാട് സ്വദേശി വിജേഷ്, മകൾ അഗ്ന.