തിരുവനന്തപുരം∙ കേരളത്തിന്റെ തീരമേഖലയിൽ കടൽക്ഷോഭം നാളെ രാത്രി വരെ തുടരുമെന്നു ദേശീയ സമുദ്ര ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തീരത്ത് 2.5-3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ 22 ന് അഞ്ചര മുതൽ 23നു രാത്രി 11.30 വരെ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുവാൻ സാധ്യതയുണ്ട്.
തീരപ്രദേശത്തുള്ളവരും സഞ്ചാരികളും തീരക്കടലിൽ മൽസ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.