ബെയ്ജിംഗ് ; പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തയാഴ്ച ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തും.
ഷാങ്ഹായി കോര്പറേഷന് ഓര്ഗനൈസേഷന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യിയും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.
ഏപ്രില്‍ 27നും 28നുമാവും ഇരുനേതാക്കളും അനൗപചാരിക കൂടിക്കാഴ്ച നടത്തുകയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.
ചൈനീസ് പ്രസിഡന്റ് തന്നെയാണ് കൂടിക്കാഴ്ച്ചക്ക് മോദിയെ ക്ഷണിച്ചതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി പറഞ്ഞു.