കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. അതേസമയം ദീപക്കിനെ കസ്ററഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘവും ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പറവൂര്‍ സി.ഐ ക്രിസ്പിന് സാം ഉള്‍പ്പെടെ കൂടുതല്‍ പൊലിസുകാരെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും.